karnataka politics gone miserable
ഇന്നലെ അര്‍ദ്ധരാത്രിയോടെ കര്‍ണാടക നിയമസഭയിലെ നാടകീയ രംഗങ്ങള്‍ക്ക് അവസാനമായി. സമയം 12നോട് അടുത്തതോടെ നിയമസഭ പിരിയുകയായിരുന്നു. നാടകീയ സംഭവങ്ങളാണ് തിങ്കളാഴ്ച കര്‍ണാടക നിയമസഭയില്‍ നടന്നത്. വിശ്വാസ വോട്ടെടുപ്പ് വൈകുന്നതില്‍ സ്പീക്കറും അതൃപ്തി അറിയിച്ചു. പല ഘട്ടത്തിലും എംഎല്‍എമാരോട് സ്പീക്കര്‍ കയര്‍ത്ത് സംസാരിച്ചു. കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ താനും രാജിവച്ചൊഴിയുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.